പ്രവാസികൾക്കായി ഭാരത സർക്കാർ ഏർപ്പെടുത്തിയ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം നേടിയവരിൽ യു എ ഇ യിൽ നിന്നും മൂന്ന് ഭാരതീയരും. യുഎഇ യിലെ പ്രശസ്തമായ സുലേഖ ഹോസ്പിറ്റൽസ് സ്ഥാപക ഡോ സുലേഖ ദൗത്, പ്രമുഖ വ്യവസായിയും ദുബായിലെ ഗുരുദ്വാര ഗുരുനാനാക് ദർബാർ സിഖ് ക്ഷേതത്തിന്റെ സ്ഥാപകനുമായ സുരേന്ദർ സിംഗ് ഖണ്ടാരി, യു എ ഇ യിലെ സാമൂഹ്യ പ്രവർത്തകൻ ഗിരീഷ് പന്ത് എന്നിവർക്ക് ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചു. പ്രവാസികൾക്കും, വിദേശത്തുള്ള ഇന്ത്യൻ വംശജർക്കുമായി 2003 മുതലാണ് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ഏർപ്പെടുത്തിയത്. പ്രവാസലോകത്തെ മികച്ച സാമൂഹ്യ ഇടപെടലുകളും, സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. വാരണാസിയിൽ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ സമാപനവേദിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിച്ചു.