ലുലുവിൽ ഇന്ത്യാ ഫെസ്റ്റിവലിന് തുടക്കമായി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ‘ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ’ എന്ന പേരിൽ ഇന്ത്യൻ ഉത്പന്നങ്ങളും ഭക്ഷയവസ്തുക്കളുമെല്ലാം ലുലു ശാഖകളിലൂടെ ഉപഭോക്താക്കളിലേക്കെത്തും. ഒരാഴ്ച്ച നീണ്ട് നിൽക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം അബുദാബി അൽ വാഹദ മാളിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പാന്ഥ് നിർവ്വഹിച്ചു. ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപവാല, സി.ഒ.ഒ വി.ഐ.സലിം, ലുലു ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ ടി.പി.അബൂബക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി ഏഴായിരത്തോളം ഉത്പന്നങ്ങളാണ് ഇന്ത്യാ ഫെസ്റ്റിന്റെ ഭാഗമായി ലുലുവിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇതോടൊപ്പം വിവിധ ഇന്ത്യൻ വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഭക്ഷ്യമേളയും നടക്കുന്നുണ്ട്.