കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ നിയമിക്കും. വനിതാ ജഡ്ജി ലഭ്യമാകുമോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എറണാകുളം തൃശൂര്‍ ജില്ലകളില്‍ വനിതാ ജഡ്ജിമാരുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി. നടിയുടെ ആവശ്യ പ്രകാരമാണ് ഹൈക്കോടതി തീരുമാനം. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
കോടതികളില്‍ സ്ഥിതി ദയനീയമാണെന്ന് ഹൈക്കോടതി വിലയിരുത്തി. സ്ത്രീകള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കാന്‍ സംസ്ഥാനത്ത് മതിയായ കോടതികളില്ല. ഇത് ഗുരുതരമായ സാഹചര്യമാണ്. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ നിര്‍ഭയമായി ഇരകള്‍ക്ക് മൊഴി നല്കാന് സാധിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ പീഡനത്തിന് ഇരയാകുന്ന വര്‍ക്ക് മൊഴി നല്കാന് കോടതികളില്‍ പ്രത്യേക സംവിധാനം ഉണ്ടെന്നും കോടതി സൂചിപ്പിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചെന്നും ഹൈക്കോടതി വിലയിരുത്തി.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചു. കേസ് സുപ്രീം കോടതി ഫെബ്രുവരി അവസാന വാരം പരിഗണിക്കും