ബെയ്ജിങ്: ജനിതകമാറ്റം വരുത്തി രോഗിയാക്കിയ കുരങ്ങില്‍ നിന്നും ഗവേഷണാവശ്യത്തിനെന്ന പേരില്‍ 5 കുട്ടിക്കുരങ്ങുകളെ ഗവേഷകര്‍ ക്ലോണ്‍ ചെയ്തു. അല്‍ഷിമേഴ്സ്, വിഷാദം ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ജീനുകളുമായാണ് കുട്ടിക്കുരങ്ങുകളെ ശാസ്ത്രകാരന്മാര് ക്ലോണ്‍ ചെയ്തത്. കുട്ടിക്കുരങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതേടെയാണ് സംഭവം ചര്‍ച്ചാവിഷയമാകുന്നത്.
ഷാങ്ഹായിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയന്‍സിലാണ് പരീക്ഷണം നടന്നത്. സര്‍ക്കേഡിയന്‍ റിഥത്തില് തകരാറുള്ള കുരങ്ങില്‍ നിന്നാണ് കുട്ടികളെ സൃഷ്ടിച്ചിരിക്കുന്നത്. അല്‍ഷിമേഴ്സ്, വിഷാദം, പ്രമേഹം തുടങ്ങിയവയ്ക്കു വഴിവെയ്ക്കുന്ന ഈ തകരാര്‍ ജീന്‍ എഡിറ്റിങ്ങ് പ്രക്രിയയിലൂടെയാണ് പരീക്ഷണത്തിന് വിധേയമായ കുരങ്ങില്‍ വരുത്തിയത്. ഈ കുരങ്ങില്‍ നിന്നും ക്ലോണിങ്ങിലൂടെ ജനിക്കുന്ന പുതു തലമുറയ്ക്കും രോഗം പടരും.
അസുഖങ്ങളെക്കുറിച്ച്് പഠിക്കാനാാണ് ക്ലോണിങ്ങ് നടത്തിയതെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ ഭാഷ്യം. ജനിതകനില ഒരേ പോലെ ആയതിനാല്‍ ആഴത്തില്‍ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ കഴിയുമെന്നാണ് അവരുടെ വാദം.
അതേസമയം, ജീനുകളില്‍ മാറ്റം വരുത്തി മനുഷ്യ ശിശുക്കളെ ജനിപ്പിച്ചതിന് ചൈനയുടെ ജനിതക ശാസ്ത്ര മേഖല നിരവധി വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയിരുന്നു. ജീന്‍ എഡിറ്റിങ്ങ് വഴി ഇരട്ടക്കുട്ടികളാണ് ജനിച്ചത്. ഈ ഗവേഷണത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞന് ഹീ ജാന്‍ക്വി വിചാരണ നേരിടുകയാണ്.