ഭാരതത്തിന്റെ എഴുപതാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റ ഭാഗമായി സ്വന്തം യുവത്വം രാജ്യത്തിന് സമർപ്പിച്ച മുപ്പത് മുൻ സൈനികരെ ആദരിച്ചുകൊണ്ട് അബുദാബി സാംസകാരിക വേദി മാതൃകയായി .അബുദാബി മുസഫ അഹല്യ ഹോസ്പിറ്റലിൽ നടന്ന സല്യൂട്ടിങ് ദി റിയൽ ഹീറോസിന്റെ ഉത്ഘാടനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പൂജ വരേക്കർ നിർവ്വഹിച്ചു.സാംസ്കാരിക വേദി പ്രസിഡന്റ് അനൂപ് നമ്പ്യാർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ അഹല്യ ഹോസ്പിറ്റൽ മാനേജർ സൂരജ് പ്രഭാകരൻ മുഖ്യാഥിതി ആയിരുന്നു.ചടങ്ങിൽ കാശ്മീരിൽ വീരമൃത്യു വരിച്ച മേജർ ശശിധരൻ നായരുടെ ഛായ ചിത്രത്തിന് മുൻപിൽ സൈനികർ പുഷ്പാർച്ചന നടത്തി.തുടർച്ചയായ അഞ്ചാം വർഷമാണ് സാംസകാരിക വേദി സൈനികരെ ആദരിക്കുന്നത് .ആഘോഷങ്ങളുടെ ഭാഗമായി എം.കെ.രവിമേനോൻ മെമ്മോറിയൽ യു.എ.ഇ ഓപ്പൺ ചിത്രരചന -കളറിംഗ് മത്സരവും നടന്നു .അബുദാബിയിലെ വിവിധ സ്കൂളിൽ നിന്നായി മുന്നൂറിൽപരം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.