കുവൈത്ത് സിറ്റി ; കുവൈത്തിലെ പ്രമുഖ സ്ഥാപനമായ ഗ്ലോബൽ ഇന്റർ നാഷനൽ 25 ആം വാർഷികം ആഘോഷിക്കുന്നു. ഫെബ്രുവരി 1 വെള്ളിയാഴ്ച ഖാലിദിയ യൂനിവേർസ്സിറ്റി തിയേറ്ററിൽ വെച്ച് നടക്കുന്ന ആഘോഷ പരിപാടിയിൽ പ്രമുഖ ചലച്ചിത്ര താരം ജയറാം പങ്കെടുക്കും.25 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമായി 32 വീടുകൾ നിർമ്മിച്ചു നൽകിയതായും രണ്ടാം ഘട്ട ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട മൽസ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ള 10 പേർക്ക് വീടു നിർമ്മിച്ചു നൽകുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ജോസ് എരിഞ്ചേരി ,ബാബു എരിഞ്ചേരി ,ബിവിൻ ,പോൾ , അമൽ , മനു എന്നിവർ പങ്കെടുത്തു.