സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായാണ് അബുദാബി ആർട്ട് ഹബ്ബിൽ വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം സംഘടിപ്പിച്ചത് . ഇരുപത്തിയഞ്ചോളം ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ സൃഷ്ടികളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. പ്രദർശനത്തിന്റെ ഉത്ഘാടനം ആർട്ട് ഹബ്ബ് മേധാവി അഹമ്മദ് അൽ യാഫെയ് നിർവ്വഹിച്ചു. സൂര്യകാന്തിപ്പൂവിന്റെ പല തരത്തിലുള്ള ചിത്രങ്ങളായിരുന്നു കുട്ടികളുടെ രചനയിൽ ഭൂരിഭാഗവും . സൂര്യകാന്തി പ്രതീക്ഷയുടെയും സാമാധാനത്തിന്റെയും പ്രതീകമാണെന്നും സഹിഷ്ണുതാ വർഷത്തിൽ യു.എ.ഇക്ക് ഇവ സമർപ്പിക്കുന്നതായും കുട്ടികൾ പറഞ്ഞു. യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റേതടക്കമുള്ള ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെട്ടിരുന്നു. ചിത്രപ്രദർശനം കാണാൻ നിരവധിയാളുകളാണ് ആർട്ട് ഹബ്ബിലെത്തിയത് .