ഫിബ്രവരി അഞ്ചിന് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു.യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പരിപാടിയിൽ പങ്കെടുക്കാനുള്ള ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. സഹിഷ്ണുതാ വർഷത്തിന്റെ ഭാഗമായി യു.എ.ഇ ഗവണ്മെന്റ് മുറുകെപ്പിടിക്കുന്ന മൂല്യങ്ങൾ അടിവരയിടുന്നതാണ് ഈ തീരുമാനം