കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് സന്ദര്‍ശന വിസയിലെത്തിയ മലയാളി വീട്ടമ്മ അന്തരിച്ചു. തൃശൂര്‍ പുറനാട്ടുകര സ്വദേശി ബേബി ജോസ് ആണ് കുവൈറ്റില്‍ നിര്യാതയായത്. കുവൈറ്റ് എയര്‍വെയ്സ് ഓപ്പറേഷന് സുപ്രണ്ടന്റ് ആയ ബിജോയ് ജോസ് ആണ് മകന്. വിസിറ്റിങ് വിസയില്‍ കുവൈറ്റില്‍ എത്തിയതാണ് ബിജോയിയുടെ മാതാപിതാക്കള്‍.
ബുധനാഴ്ച രാവിലെ ഹൃദയ സംബന്ധമായ അസുഖത്താല്‍ ഫര്‍വാനിയ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ഉച്ചയോടെ അസുഖം കൂടി മരണപ്പെടുകയായിരുന്നു. മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ തൃശൂര്‍ അസോസിയേഷന് ഓഫ് കുവൈറ്റ് ഭാരവാഹികളും, സാമൂഹ്യ പ്രവര്ത്തകന് മനോജ് മാവേലിക്കര, കുവൈറ്റ് എയര്‍വെയ്സ് ജീവനക്കാരായ ശരത്, ശ്രുതിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.