കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് ഭാരതത്തിന്റെ എഴുപതാം റിപ്പബ്ലിക്ക്ദിനം ആഘോഷിച്ചു. പ്രവാസി ഭാരതിയ ദിവസില്‍ നാരീ ഉദ്യോഗ് അവാര്‍ഡ് ജേതാവ് ഡോ. സുസോവന സുജിത് നായര്‍ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് ബിനോയ് സബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ എന്‍എസ്ജി കമാന്ഡോഅനില്കുമാറിനെ ആദരിച്ചു. വാരണാസിയില്‍ നടന്ന പ്രവാസി ഭാരതിയ ദിവസില്‍ നാരീ ഉദ്യോഗ് അവാര്‍ഡ് ജേതാവ് ഡോ. സുസോവന സുജിത് നായര്‍ പരിപാടിയില്‍ മുഖ്യഅതിഥിയായിരുന്നു. ശതം സമര്പ്പയാമിയജ്ഞത്തിന്റെ സമാഹരണ ഉദ്ഘാടനം സേവാദര്‍ശന്‍ പ്രസിഡന്റ് ആര്. സഞ്ജുരാജ് നിര്‍വ്വഹിച്ചു. പ്രളയക്കെടുതി നേരിട്ട അംഗങ്ങളുടെ സഹായധന വിതരണം അഡ്വ.സുമോദ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. സാല്‍മിയ ഏരിയയുടെ നേതൃത്വത്തില്‍ നടന്ന ടാബ്ലോ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. നാരായണന് ഒതയോത്ത് സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ പി. വി വിജയരാഘവന്, അഡ്വ :വിദ്യസുമോദ്, സമ്പത്കുമാര്‍, ദിവ്യമൂര്‍ത്തി തുടങ്ങിയവര്‍ സംസാരിച്ചു.