കുവൈറ്റ് സിറ്റി : നാഷണല്‍ ഫോറം കുവൈറ്റ് പതിനാറാം വാര്‍ഷികാഘോഷം നവനീതം എന്ന പേരില്‍ സംഘടിപ്പിക്കുന്നു. സാല്മിയയില് നടന്ന കുടുംബസംഗമത്തില്‍ നവനീതം വാര്‍ഷികാഘോഷത്തിന്റെ ഫ്ളയര്‍ പ്രകാശനം ചെയ്തു. ഏപ്രില്‍ 26ന് നടക്കുന്ന പരിപാടിയില്‍ ചലച്ചിത്രതാരം നവ്യാനായര്‍ അടങ്ങുന്ന ഏഴോളം പ്രതിഭകള്‍ അണിനിരക്കുന്ന കലാപരിപാടികള്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.