കുവൈറ്റ് സിറ്റി : സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ സര്‍ഗ്ഗസംഗമം മൂന്ന് ദിവസങ്ങളിലായി നാല് വിവിധവേദികളിലായി അരങ്ങേറി. 50 ലധികം മത്സര ഇനങ്ങളിലായി കിഡ്സ്, സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍, ജനറല്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായി 13 സാരഥി പ്രാദേശികസമിതികളില്‍ നിന്നായി 800-ല്‍ പരം മല്‍ത്സരാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.
ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍, ഖൈത്താനില്‍ വച്ച് നടന്ന സമാപന സമ്മേളനം സാരഥി പ്രസിഡന്റ് സുഗുണന് കെ.വി., ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ സിജു സദാശിവന് സ്വാഗതം ആശംസിച്ച ചടങ്ങില്‍ സാരഥി ജനറല്‍ സെക്രട്ടറി അജി കെ.ആര്, സാരഥി രക്ഷാധികാരി സുരേഷ് കൊച്ചത്ത്, ട്രസ്റ്റ് വൈസ് ചെയര്മാന് സജീവ് നാരായണന്, ട്രസ്റ്റ് സെക്രട്ടറി സജീവ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും സാരഥി ട്രഷറര്‍ ബിജു.സി.വി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
ചടങ്ങില്‍ ഫെബ്രുവരി 25ന് നടത്തുന്ന കാര്‍ണിവല്‍ ‘ഇന്ത്യ ഫെസ്റ്റ് 2019’ന്റെ ഫ്ളയര്‍ പ്രകാശനം സാരഥി കുവൈറ്റിന്റെ വാര്‍ഷിക സ്പോണ്സര് ബി.ഇ.സി. മാര്‍ക്കറ്റിങ്ങ് മാനേജര്‍ രാംദാസ് നായര്‍, ഇന്ത്യ ഫെസ്റ്റ് കണ്‍വീനര്‍ ജയകുമാര്‍ എന്‍.എസ്. എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
സര്‍ഗ്ഗസംഗമത്തില്‍ വിജയികളായവര്‍ക്കുള്ള ഉപഹാരങ്ങളും പ്രശസ്തിപത്രവും വിതരണവും നടന്നു. സബ്ജൂനിയര് വിഭാഗത്തില്‍ ഹൃഷികേശ് സുദര്ശന് (കലാപ്രതിഭ) ദേവപ്രിയ ദീപക് (കലാതിലകം), ജൂനിയര്‍ വിഭാഗത്തില്‍ മിലന് റെജി (കലാപ്രതിഭ) കൃഷ്ണേന്ദു വിനോദ് (കലാതിലകം), സീനിയര്‍ വിഭാഗത്തില്‍ നിഖില്‍ സുധാകരന് (കലാപ്രതിഭ) അനഖ വിനോദ് (കലാതിലകം) ജനറല്‍ വിഭാഗത്തില്‍ സുരേഷ് കെ.പി. (കലാപ്രതിഭ), സിന്ധു വിനോദ് (കലാതിലകം) എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ കലാതിലകം, കലാപ്രതിഭ പട്ടത്തിന് അര്‍ഹരായി. പ്രാദേശികസമിതിക്കുള്ള എവറോളിംഗ് ട്രോഫിക്ക് ഫാഹഹീല്‍ പ്രാദേശിക സമിതിയും രണ്ടാം സ്ഥാനത്തിന് മംഗഫ് ഈസ്റ്റ് പ്രാദേശിക സമിതിയും അര്‍ഹരായി.