കുവൈറ്റ് സിറ്റി : ചെട്ടികുളങ്ങരയമ്മ സേവാസമിതിയുടെ നാലാമത് കുംഭഭരണി മഹോത്സവം ഓണാട്ടുകര ഫെസ്റ്റ് ഡേ ഫ്രഷ് എം.ഡി. ബാബുവും വിജയരാഘകുറുപ്പും സംയുക്തമായി നിര്‍വ്വഹിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ താലപ്പൊലി, തെയ്യം, കരകാട്ടം, കാവടിയാട്ടം ഭക്തിഗാനസുധയും വര്‍ണ്ണാഭമായ കെട്ടുകാഴ്ച എഴുന്നള്ളിപ്പും അരങ്ങേറി. വിജയരാഘവകുറുപ്പിന്റെ കുത്തിയോട്ടപാട്ടിന് സിഎഎസ്എസ് അംഗങ്ങള്‍ ചുവടുവച്ചു. യൂണിമണി സെയില്‍ മാനേജര്‍ രഞ്ജിത് പിള്ള സുവനീര്‍ പ്രകാശനം നടത്തി. പ്രസിഡന്റ് സന്തോഷ്കുമാര്‍, സെക്രട്ടറി ജ്യോതിരാജ്, പ്രോഗ്രാം കണ്‍വീനര്‍ മണികണ്ഠന്, ട്രഷറര്‍ ആര്യ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.