Kuwait

കുവൈറ്റില്‍ ചരിത്രനാടകം കുഞ്ഞാലിമരക്കാര്‍

കുവൈറ്റ് സിറ്റി : കുവൈറ്റിലെ നാടക സാഹിത്യ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന കല്‍പക് കുവൈറ്റിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചരിത്രനാടകം കുഞ്ഞാലിമരക്കാര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഏപ്രില്‍ 4 വ്യാഴം, വെള്ളി ദിവസങ്ങളിലായി വൈകുന്നേരം 3.30, 7.30 സമയങ്ങളിലായി രണ്ടുപ്രദര്‍ശനങ്ങളിലായാണ് നാടകം ഖാലിദിയ യൂണിവേഴ്‌സിറ്റി തീയറ്ററില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാടകത്തിന്റെ പാസ് പ്രകാശനം കല്പക് അഡൈ്വസര്‍ ജോണ്‍ തോമസ് കുവൈറ്റ് ക്‌നാനായ കള്‍ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് റെജി അഴക്കേടത്തിനു നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. നാടകത്തിന്റെ ആദ്യ പാസ് ജോണ്‍ തോമസില്‍ നിന്നും ആലുവ പ്രവാസി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം ഖാസ്സിം ഏറ്റുവാങ്ങി.

പ്രശസ്ത നാടക സംവിധായകന്‍ വേണു കിഴുത്താണിയാണ് കുഞ്ഞാലിമരക്കാറുടെ കഥ അവതരിപ്പിക്കുന്നത്. സുനില്‍ കെ ആനന്ദ് രചന നിര്‍വ്വഹിച്ചിരിക്കുന്ന നാടകത്തിന് പശ്ചാത്തല സംഗീതം പകര്‍ന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്. കലാരത്‌നം ആര്‍ട്ടിസ്റ്റ് സുജാതന്‍ മാസ്റ്ററുടെ രംഗ സംവിധാനത്തില്‍, കല്പക് അംഗങ്ങളെ അണിനിരത്തി സുനില്‍ വാഹിനിയന്റെയും ശശി കോഴഞ്ചേരിയുടെയും സഹ സംവിധാനത്തിലും ആണ് നാടകം തയ്യാറാകുന്നത്.

കല്പക് പ്രസിഡന്റ് പ്രമോദ് മേനോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സിജോ വലിയപറമ്പില്‍ സ്വാഗതം ആശംസിച്ചു. ഉപദേഷ്ടാവ് ജോണ്‍ തോമസ് കല്പക് നടത്തി വരുന്ന പ്രവര്‍ത്തനങ്ങളും സംഭാവനകളും വിവരിച്ചു. പ്രോഗ്രാം കണ്‍വീനേഴ്സ് ജോസഫ് കണ്ണങ്കര പ്രദീപ് മേനോന്‍, അഡൈ്വസറി ബോര്‍ഡ് അംഗം ചന്ദ്രന്‍ പുത്തൂര്‍, വനിത സെക്രട്ടറി അംബിക മുകുന്ദന്‍, കെ.ഡി.എന്‍.എ. പ്രസിഡന്റ് ഇല്ലിയാസ്, ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടന്‍, ആലപ്പുഴ അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് നാടുവിലേമുറി, കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ബഷീര്‍ ബത്ത, എന്‍.എസ്.എസ്. പ്രസിഡന്റ് പ്രസാദ് പദ്മനാഭന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ട്രഷറര്‍ ലിജോ ജോസ് നന്ദി അറിയിച്ചു.

3 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close