തിരുവനന്തപുരം: ഇ-വോലറ്റ് വഴി നടത്തുന്ന ഇടപാടുകളുടെ പരാതി പരിഹരിക്കാന്‍ മാത്രമുള്ള ഓംബുഡ്സ്മാന് സേവനം രാജ്യത്ത് നടപ്പാക്കുന്നു. ഓംബുഡ്സ്മാന് സ്കീംഫോര് ഡിജിറ്റല്‍ ട്രാന്സാക്ഷന്സ് എന്ന സംവിധാനം നിലവില്‍ വന്നതായി കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് വിജ്ഞാപനം ഇറക്കിയിരുന്നു. ഇ-വാലറ്റുകളും, ആപ്പുകളും ഉപയോഗിച്ചുള്ള ഇടപാടുകളെപ്പറ്റിയുള്ള പരാതികളാകും ഓംബുഡ്സ്മാന് സ്വീകരിക്കുക.
തിരുവനന്തപുരം ഉള്‍പ്പെടെയുള്ള 21 കേന്ദ്രങ്ങളില്‍ ഓംബുഡ്സ്മാന്റെ സേവനം ലഭ്യമാകും. ബാങ്കിങ്ങ് ഓംബുഡ്സ്മാന്റെ പ്രവര്‍ത്തനരീതി തന്നെയാകും ഇലക്ട്രോണിക്സ് ഓംബുഡ്സ്മാനും അവലംബിക്കുന്നത്. കേരളം, ലക്ഷദ്വീപ്, മാഹി എന്നീ മേഖലകള്‍ തിരുവനന്തപുരം കേന്ദ്രത്തിന്റെ പരിധിയില്‍ വരും.