പ്രമുഖ ഭക്ഷ്യോൽപ്പന്ന നിർമാതാക്കളായ ബ്രിട്ടാനിയ നൂറു വർഷം പിന്നിടുന്നു. വാർഷികത്തിന്റെ ഭാഗമായി കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കുമെന്ന് ബ്രിട്ടാനിയ ഇന്റർനാഷ്ണൽ ബിസിനസ്സ് ഹെഡ് അനു ഗുപ്ത അറിയിച്ചു. കമ്പനിയുടെ വാർഷികത്തോടനുബന്ധിച്ച് ദുബായിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി സി സി രാജ്യങ്ങളിൽ പുതുതായി പത്ത് ഉത്പന്നങ്ങൾ കൂടി ഉടൻ പുറത്തിറക്കും. നൂറാം വാർഷികത്തോടനുബന്ധിച്ച് ബ്രിട്ടാനിയ യുടെ പുതിയ ലോഗോയും പുറത്തിറക്കി. ബ്രാൻഡ് മാനേജർ നിഖിൽ ഭണ്ടാരി, ചീഫ് ഫിനാൻസ് ഓഫീസർ വിശാൽ ഭിമാനി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.