അട്ടപ്പാടി: അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട. 408 ഓളം മൂപ്പെത്തിയ ചെടികള്‍ പോലീസ് നശിപ്പിച്ചു.
മേലെ ഗലസി ഊരിന് സമീപത്താണ് കഞ്ചാവ് തോട്ടം. അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കാന്‍ പാകമായ നീലചടയന് എന്ന ഇനത്തില്‍പെട്ട കഞ്ചാവ് ചെടികളാണ് പോലീസ് നശിപ്പിച്ചത്.
നാല് മാസങ്ങള്‍ക്ക് മുമ്പ് ഈ ഭാഗത്ത് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം പോലീസും വനം വകുപ്പും കണ്ടെത്തി നശിപ്പിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷം വീണ്ടും ഈ ഭാഗത്ത് കഞ്ചാവ് തോട്ടങ്ങള്‍ സജീവമാകുകയാണ്. തോട്ടം നടത്തിപ്പുകാരെക്കുറിച്ച് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എക്സൈസ് വകുപ്പിനെതിരെ ആരോപണം നിലനില്‍ക്കുന്നുണ്ട്.