ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എൻഎസ്എസിന്റെ മറുപടി. എൻഎസ്എസിനെ വിമർശിക്കാൻ കോടിയേരിക്കും അണികൾക്കും ധാർമ്മികാവകാശമില്ല. രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട. ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആഭ്യന്തര പ്രശ്നങ്ങളിൽ എൻഎസ്എസ് ഇടപെട്ടിട്ടില്ലെന്നും ജി. സുകുമാരൻ നായർ പ്രസ്താവനയിൽ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ ആരെയും ഭയപ്പെടുത്താൻ എൻഎസ്എസിന് ഉദ്ദേശമില്ല. ആരുമായും നിഴൽ യുദ്ധത്തിനില്ലെന്നും എൻഎൻഎസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു.