ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുധാകരന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ഉഷാസാലി നല്കിയ പരാതിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തവിട്ടത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്താനാണ് നിര്‍ദേശം.
സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഉഷ സാലിയുടെ സ്വകാര്യ അന്യായത്തിലാണ് നടപടി.
2016 ഫെബ്രുവരി 28 ന് പൊതു പരിപാടിക്കിടെ പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചുവെന്നാണ് പരാതി. മൈക്കിലൂടെ മന്ത്രി സ്റ്റാഫ് അംഗം കൂടിയായ യുവതിക്കെതിരെ മോശമായി സംസാരിച്ചുവെന്നാണ് ആരോപണം.
സംഭവത്തിന് പിന്നാലെ ഉഷയെ സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പോലീസില്‍ കേസ് കൊടുത്തെങ്കിലും മന്ത്രിക്കെതിരെ കേസെടുക്കാത്തതിനാലാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.
അതേസമയം, കേസില്‍ മാര്‍ച്ച് 29 ന് കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച് ജി. സുധാകരന് കോടതി സമന്‍സ് അയച്ചു.