കുവൈറ്റ് സിറ്റി : ഹാലാ ഫെബ്രുവരിയോടനുബന്ധിച്ച് 1 കെ ഡിയ്ക്ക് ബോഡി ചെക്കപ്പുമായി ബദര്‍ അല്‍ സമ ഗ്രൂപ്പ്. ഷുഗര്‍, കൊളസ്ട്രോള്‍, എസ്ജിപിറ്റി (ലിവര്‍ സ്ക്രീനിംഗ്), ക്രിയാറ്റിനിന്‍ (കിഡ്നി സ്ക്രീനിംഗ്) എന്നീ പരിശോധനകളും ഡോക്ടറുടെ കണ്സള്ട്ടേഷന് ഉള്‍പ്പെടെയാണ് 1 കെ ഡിയ്ക്ക് ലഭ്യമാകുക. ഫെബ്രുവരി 28 വരെയായിരിക്കും ഈ പായ്ക്കേജിന്റെ കാലാവധിയെന്ന് ്ബദര് അല്‍ സമ ഗ്രൂപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിലവില്‍ കുവൈറ്റ് പ്രവാസി സമൂഹത്തിന് വേണ്ടിയാണ് സെലിബ്രേറ്റ് ഹെല്‍ത്ത് എന്ന പേരില്‍ പുതിയ പായ്ക്കേജ് അവതരിപ്പിക്കുന്നത്.