മലപ്പുറം : ശബരിമലയിൽ ആചാരലംഘനം നടത്തിയ കനക ദുർഗയ്ക്ക് പെരിന്തൽമണ്ണയിലെ വീട്ടിൽ പ്രവേശിക്കാൻ കോടതി അനുമതി നൽകിയതോടെ സ്വന്തം വീട്ടിൽ നിന്നും വാടക വീട്ടിലേയ്ക്ക് മാറിത്താമസിക്കാൻ ഒരുങ്ങുകയാണ് ഭർത്താവ് കൃഷ്ണനുണ്ണിയും,ഭര്‍തൃമാതാവ് സുമതിയമ്മയും.
വിശ്വാസത്തെ ചവിട്ടിമെതിച്ച കനകദുര്‍ഗ്ഗക്ക് ഒപ്പം ഇനി വീട്ടില്‍ താമസിക്കില്ലെന്ന തീരുമാനത്തിലാണ് അവര്‍.
ശബരിമലയില്‍ കനകദുര്‍ഗ്ഗ ആചാരം ലംഘിച്ചതോടെ ഇതിനെതിരായ നിലപാടെടുത്തു. ഇപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കനകദുര്‍ഗ്ഗക്ക് താമസിക്കാമെന്ന കോടതി വിധി വന്നതോടെ ഈ കുടുംബം പെരുവഴിയിലുമായി.വിധിക്കെതിരെ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അഭിഭാഷകൻ വ്യക്തമാക്കി.
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് കനകദുര്‍ഗ പുലാമന്തോൾ ഗ്രാമ ന്യായാലയത്തെ സമീപിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.