ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശനവിധിയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.എന്‍എസ്എസ്, തന്ത്രി എന്നിവര്‍ നല്‍കിയതടക്കം 56 പുനപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്. ഇക്കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണസമിതി അടക്കം ആര് എസ് എസ് അനുബന്ധ സംഘടനകളുമുണ്ട്.
കൂടാതെ, ഹൈക്കോടതി മേല്‍നോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും, ഹൈക്കോടതിയിലെ 23 ഹര്‍ജികളും സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജികളുമുണ്ട്.തന്ത്രിക്കും മറ്റുമെതിരെ 2 കോടതിയലക്ഷ്യ ഹര്‍ജികളും സുപ്രീംകോടതിയിലുണ്ട്.
ഇന്ന് രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്, എ.എം. ഖാന്‍വില്‍ക്കര്‍, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുടെ ബഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുക.ജനുവരി 22 ന് പരിഗണിക്കാനിരുന്ന കേസ് മാറ്റി വെച്ചിരുന്നു.ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണ് തിയതി മാറ്റിയത്.
അതേസമയം, ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയെ തെറ്റിധരിപ്പിക്കാന്‍ അണിയറയില്‍ വീണ്ടും നീക്കം. പുനപരിശോധന ഹര്‍ജികള്‍ എതിര്‍ത്തു ആക്ടിവിസറ്റുകള്‍ നല്കിയ ഹര്‍ജിയില്‍ ശബരിമലിയിലേത് ലിംഗവിവേചനമാണെന്നാണ് വിവരിക്കുന്നത്. ഇന്ന് പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെയാണ് കോടതിയെ തെറ്റിധരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.