റിയാദ്: സൗദിയിലെ സ്വദേശിവത്കരണ തോത് പുനപരിശോധനയ്ക്ക്. വാണിജ്യ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ സ്വദേശി വത്കരരണം അന്‍പത് ശതമാനമാക്കി കുറയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിക്കവേയാണ് തൊഴില്‍ മന്ത്രി അഹമ്മദ് അല്‍രാജിഹ് പുനപരിശോധനാ സാധ്യത വ്യക്തമാക്കിയത്. പൊതു-സ്വകാര്യ മേഖലയെ ബാധിക്കുന്നതിനാലാണ് സ്വദേശീവത്കരണ അനുപാതം പുനപരിശോധിക്കുമെന്ന് തൊഴില്‍ മന്ത്രി അറിയിച്ചത്.
എല്ലാ മേഖലകളിലും സ്വദേശിവത്കരണ അനുപാതത്തില്‍ മാറ്റം വരുത്താനാകില്ല. തൊഴില്‍പരമായി സാമര്‍ത്ഥ്യം ആവശ്യമുള്ള മേഖലകളില്‍ പ്രത്യേകിച്ചും. കഴിവുറ്റ സ്വദേശികളെ കിട്ടാത്തത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇപ്പോള്‍തന്നെ പല സ്ഥാപനങ്ങളും പൂട്ടലിന്റെ വക്കിലുമാണ്. ഈ പശ്ചാത്തലത്തിലാണ് വ്യാപരികള്‍ മന്ത്രിക്കു മുന്നില്‍ ആവശ്യം ഉന്നയിച്ചത്.
സ്വകാര്യ മേഖലയുമായി ചര്‍ച്ച നടത്തി സ്വദേശീവത്കരണ അനുപാതം പുനപരിശോധിക്കുകമെന്ന് തൊഴില്‍ മന്ത്രി വ്യക്തമാക്കി.
അതേസമയം, മൊബൈല്‍ ഫോണ്‍ വിപണന മേഖലയിലും റെന്റ് എ കാര്‍ മേഖലയിലും നൂറു ശതമാനം സ്വദേശിവതികരണം നടപ്പാക്കിയിരുന്നു