കൊല്ലം: കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആലപ്പാട്ടെ ജനകീയ സമരസമിതി നടത്തുന്ന സമരം 100ാം ദിവസത്തിലേയ്ക്ക്. 100ാം ദിനാചരണത്തിന്റെ ഭാഗമായി സമരം ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം. നൂറു ദിവസം തികയുന്ന വെള്ളിയാഴ്ച കൂട്ട ഉപവാസം അനുഷ്ഠിക്കും.
2018 നവംബര്‍ ഒന്നിനാണ് പാരിസ്ഥിക ദുര്‍ബല മേഖലയായ ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി സമരം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരുമായി സമരസമിതി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്തതിനാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. നൂറു ദിവസം തികയുന്ന വെള്ളിയാഴ്ച 100 പേര് ഉപവാസം അനുഷ്ഠിക്കും. പതിനാല് ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ ഖനനത്തിനെതിരെ പ്രതീതാത്മകമായി ആലപ്പാടിന്റെ തീരത്ത് ഓരോപിടി മണല്‍ നിക്ഷേപിക്കും.
എന്‍ഡോസള്‍ഫാന്‍ സമരത്തിന് ശേഷം സാമൂഹ്യ പ്രവര്‍ത്തകയായ ദയാബായി ആലപ്പാട്ടെ സമരത്തിന് പിന്തുണ അറിയിച്ച് എത്തിയിരുന്നു.