പന്തളം: ശബരിമല വിഷയത്തില്‍ അനുകൂല വിധി പ്രതീക്ഷിക്കുന്നെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി.ജി ശശികുമാര വര്‍മ്മ. ഭക്തരുടെ വികാരം കോടതി മനസിലാക്കിയതായി കരുതുന്നതെന്നും ശശികുമാരവര്‍മ്മ പറഞ്ഞു.
നാമജപം മാത്രമാണ് ഭക്തരുടെ ആയുധം. എത്തേണ്ടിടത്ത് അത് കൃത്യമായി എത്തുമെന്നും ശശികുമാരവര്‍മ്മ പറഞ്ഞു.ആരെയോ തോല്‍പ്പിക്കാനാണ് 51 പേര് മലകയറിയെന്ന് സര്‍ക്കാര്‍ പറയുന്നത്. ഒടുവില്‍ അത് രണ്ട് പേര് മാത്രമായി ചുരുങ്ങി. സര്‍ക്കാരിന്റെ പൊള്ളയായ വാദം ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും ശശികുമാര വര്‍മ്മ പ്രതികരിച്ചു.
ശബരിമല യുവതീ പ്രവേശനവിധിയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.എന്‍എസ്എസ്, തന്ത്രി എന്നിവര്‍ നല്‍കിയതടക്കം 56 പുനപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്. ഇക്കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണസമിതി അടക്കം ആര് എസ് എസ് അനുബന്ധ സംഘടനകളുമുണ്ട്.
കൂടാതെ, ഹൈക്കോടതി മേല്‍നോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും, ഹൈക്കോടതിയിലെ 23 ഹര്‍ജികളും സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജികളുമുണ്ട്.തന്ത്രിക്കും മറ്റുമെതിരെ 2 കോടതിയലക്ഷ്യ ഹര്‍ജികളും സുപ്രീംകോടതിയിലുണ്ട്.
ഇന്ന് രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്, എ.എം. ഖാന്‍വില്‍ക്കര്‍, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുടെ ബഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുക.ജനുവരി 22 ന് പരിഗണിക്കാനിരുന്ന കേസ് മാറ്റി വെച്ചിരുന്നു.ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണ് തിയതി മാറ്റിയത്