തിരുവനന്തപുരം: കഴക്കൂട്ടത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സൈനിക് സ്കൂള്‍ അധ്യാപകന് അറസ്റ്റില്‍. സ്കൂള്‍ വാര്ഡന് കൂടിയായ അധ്യാപകന് ആന്റണി (53) നെയാണ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ച് വരുത്തിയ ആന്റണി കുട്ടിയുടെ നഗ്ന ചിത്രങ്ങളെടുക്കുകയും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കുകയുമായിരുന്നു. തുടര്‍ന്ന് വിഷാദത്തിനടിമപ്പെട്ട കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ മാതാപിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കുകയായിരുന്നു. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.