ന്യൂഡൽഹി : ഹിന്ദു മതാചാര നിയമത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ജസ്റ്റിസ് ഇന്ദു മൽഹോത്ര.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ പരിഗണിക്കവെയാണ് മതാചാര നിയമത്തിന്റെ പകർപ്പ് ഭരണഘടനാ ബഞ്ചിനു കൈമാറാൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര ആവശ്യപ്പെട്ടത്.
ശബരിമലയിലെ യുവതീ പ്രവേശനത്തെ ആദ്യം എതിർത്തതും ബഞ്ചിലുണ്ടായിരുന്ന ഏക വനിതാ ജഡ്ജി ഇന്ദു മൽഹോത്രയായിരുന്നു.അവർ അവധിയിൽ പ്രവേശിച്ചതിനാലാണ് കേസ് ജനുവരിയിൽ പരിഗണിക്കാതിരുന്നത്.