സംസ്ക്യതി പെർത്ത് (ആസ്ട്രേലിയ) മാതൃമണ്ഡലത്തിന്റെ നേത്യത്വത്തിൽ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ ഭഗവതിക്ക് സ്ത്രീകൾ നൽകുന്ന നിവേദ്യമാണ് ആറ്റുകാൽ പൊങ്കാല .ആറ്റുകാൽ പൊങ്കാല സംബന്ധിച്ച് നിലനിൽക്കുന്ന പല ഐതിഹ്യങ്ങളിൽ പ്രധാനപ്പെട്ടത് ചിലപ്പതികാരവുമായി ബന്ധമുള്ളതാണ് .ചിലപ്പതികാരത്തിൽ ഇളങ്കോ അടികൾ പാടിയതിൽ നിന്നും,കണ്ണകിയുടെ ഇശ്വരാവതാരമാണ് ആറ്റുകാൽ അമ്മ എന്ന് ഭക്തർ വിശ്വസിച്ചുപോരുന്നു .മധുരയെ ചുട്ടുചാമ്പലാക്കിയ ശേഷം കണ്ണകി കന്യാകുമാരി വഴി കേരളത്തിൽ എത്തിയെന്നും ,യാത്രാമധ്യേ ആറ്റുകാലിൽ എത്തുകയും അവിടെ ചൈതന്യമായി നിലകൊണ്ടു തന്റെ മക്കളായ പ്രജകളെ പരിപാലിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം .അമ്മയ്ക്കുള്ള കാഴ്ചയായി ഭക്തർ പൊങ്കാല സമർപ്പിക്കുന്നു .
നാടിന്റെ സംസ്കാരവും പൈതൃകവും കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തണം എന്ന സദുദ്ദേശത്തിൽ രണ്ട് വർഷമായി നടത്തപ്പെടുന്ന ആറ്റുകാൽ പൊങ്കാല Febuary 20, 2019 ബുധനാഴിച്ച രാവിലെ 9 മണിക്ക് (BALAMURUGAN TEMPLE,12, MANDOGALUP ROAD, MANDOGALUP, WA, 6167) വെച്ച് നടത്തപ്പെടുന്നു.