കൊട്ടാരക്കര: ഭക്തർക്കെതിരായ ദേവസ്വം ബോർഡിന്റെ നിലപാടിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് ഓഫീസിൽ റീത്ത് വച്ച് ഭക്തരുടെ പ്രതിഷേധം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപത്തുള്ള ദേവസ്വം ബോർഡ് ഓഫീസിലാണ് ശബരിമല കർമ്മ സമിതി നേതൃത്വത്തിൽ റീത്തുവച്ചു പ്രതിഷേധിച്ചത്.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ യുവതി പ്രവേശനത്തിന് അനുകൂലമായി വാദിക്കുകയും അഭിഭാഷകനെ വയ്ക്കുകയും ചെയ്തതിനാണ് പ്രതിഷേധം.
സുപ്രീംകോടതിയിൽ അഭിഭാഷകൻ പറഞ്ഞത് തന്നെയാണ് ബോർഡിന്റെയും നിലപാട്. നേരത്തെ വന്ന വിധിയുടെ അടിസ്ഥാനത്തിലാണ് കോടതിയിൽ നിലപാട് സ്വീകരിച്ചത്. വിശദമായ കാര്യങ്ങൾ അഭിഭാഷകൻ കോടതിയിൽ എഴുതി നൽകുമെന്നും പത്മകുമാർ നേരത്തെ പറഞ്ഞിരുന്നു.