കുവൈറ്റ് സിറ്റി : ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ 25-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഹൗസിംഗ് പ്രോജക്ടിന്റെ ആദ്യഘട്ടത്തിലുള്ള 32 വീടുകളുടെ താക്കോല്‍ദാനം ചലച്ചിത്രതാരം ജയറാം നിര്‍വഹിച്ചു. സാഗാ 25 എന്ന പേരില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടി കമ്പനി ചെയര്മാന് ഹുസൈന് അബ്ദുല്ല അല്‍ ജോഹര്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ ചലച്ചിത്രതാരം ജയറാം മുഖ്യ അതിഥിയായിരുന്നു. പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ ഉത്ഘാടനം ജോസ് എരിഞ്ചേരി നിര്‍വഹിച്ചു. പ്രളയദുരുതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി ബിറോസ് ജോര്‍ജിനു ചെക്ക് കൈമാറി. ചടങ്ങില്‍ മലയാളം മിഷന് ഡയറക്ടര്‍ സുജ സൂസന് ജോര്‍ജ്, ആന്റണി എരിഞ്ചേരി, തോമസ് എരിഞ്ചേരി, അജോയ് എരിഞ്ചേരി, പോള്‍ മാത്യു, ഇന്ത്യന്‍ എംബസി പ്രധിനിധി രാജഗോപാല്‍ സിംഗ്, കുവൈറ്റ് യൂണിവേഴ്സിറ്റി പ്രധിനിധി, ആന്‍ഡ്രൂ ജോയ്, ജോണി പോള്‍ എന്നിവര്‍ സംസാരിച്ചു.