കുവൈറ്റ് സിറ്റി : രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 71-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒഎന്‍സിപി കുവൈറ്റ് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിന് അഹിംസയിലൂടെ നേതൃത്വം നല്കിയ മഹാത്മാവിന്റെ മഹത് വചനങ്ങള്‍ ഇന്നും ഒരോ പൗരന്മാര്ക്കും, രാഷ്ട്രത്തിന്നു വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരണയും ശക്തിയും നല്‍കുന്നതായി യോഗം പ്രഖ്യാപിച്ചു. പ്രസിഡണ്ട് ബാബു ഫ്രാന്‍സീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സൂരജ് പോണത്ത്, പ്രാണേഷ് കുമാര്‍, അമിത് കുമാര്‍, നരീന്ദര്‍ കുമാര്‍, ബല്‍വീന്ദര്‍ കുമാര്‍, റിങ്കു രാമേശ്വരും മറ്റു അംഗങ്ങളും പങ്കെടുത്തു.