കുവൈറ്റ് സിറ്റി : ക്യാപിറ്റോള്‍ സിനിമ ക്ലിക്സിന്റെ ഹ്രസ്വചിത്രം ‘വണ്‍ ബ്ലഡ് ഇന്ത്യയുടെ’ വിജയാഘോഷം അബ്ബാസിയ ഹെവന്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്നു. ലോക മലയാളി അസോസിയേഷന് ട്രഷറര്‍ ജെറാള്‍ഡ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലോക കേരള സഭ അംഗം ബാബു ഫ്രാന്‍സിസ് ഉദ്ഘാടനം നിര്‍വഹിച്ചു. സണ്‍റൈസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സജീവ് നാരായണന്, യൂണിമോണി മാര്‍ക്കറ്റിംഗ് മാനേജര്‍ രഞ്ജിത്ത് എസ് പിള്ള, ക്യാപിറ്റല്‍ സിനിമ ക്ലിക്ക്സ് ഡയറക്ടര്‍മാരായ മാത്യു സെബാസ്റ്റ്യന്‍ ലിബിന് കെ ബേബി എന്നിവര്‍ സംസാരിച്ചു. അനൂപ് സിഎം സ്വാഗതവും ജോയല്‍ ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തി. ക്യാപിറ്റോള്‍ സിനിമ ക്ലിക്ക്സിന്റെ പുതിയ ചിത്രം സണ്‍റൈസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന’ദാവീദ്’ ന്റെ ടൈറ്റില്‍ ലോഞ്ചിങ് ബാബു ഫ്രാന്‍സിസിന് നല്കി സജീവ് നാരായണനും രഞ്ജിത്ത് എസ് പിള്ളയും നിര്‍വഹിച്ചു. തുടര്‍ന്ന് വണ്‍ ‘ബ്ലഡ് വണ്‍ ഇന്ത്യ’ ചിത്രപ്രദര്‍ശനവും നടന്നു.