ഒമാനിലെ പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യവുമായ ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. വി ടി വിനോദിനു ഇൻഡ്യൻ മീഡിയാ ഫോറം സ്വീകരണം നൽകി. ഇൻഡ്യൻ സോഷ്യൽക്ലബ്ബ് ഒമാൻ ചെയർമ്മാൻ ഡോ. സതീഷ് നമ്പ്യാർ, സോഷ്യൽക്ലബ്ബ് സാമൂഹ്യ സേവനവിഭാഗം സെക്രട്ടറി പി. എം. ജാബിർ, തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ സ്വീകരണത്തിൽ പങ്കെടുത്തു. മീഡിയാ ഫോറം പ്രസിഡണ്ട് കബീർ യൂസുഫ്, സെക്രട്ടറി ജയകുമാർ വള്ളിക്കാവ് എന്നിവർ ചേർന്ന് ഡോ. വിനോദിനു മീഡിയാഫോറത്തിന്റെ ഉപഹാരം നൽകി. ട്രഷറർ ചന്ദ്രശേഖരൻ, കോർഡിനേറ്റർ മുഹമ്മദലി എന്നിവർ സ്വീകരണങ്ങൾക്ക് നേതൃത്വം നൽകി