മഹാത്മാ ഗാന്ധിയുടെ എഴുപത്തിയൊന്നാമത് രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

ഗാന്ധി സാഹിത്യ വേദി അബുദാബിയുടെ ആഭിമുഘ്യത്തിൽ മഹാത്മാ ഗാന്ധിയുടെ എഴുപത്തിയൊന്നാമത് രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.ഇന്ത്യൻ എംബസ്സിയിൽ നടന്ന പരിപാടിയുടെ ഉത്ഘാടനം ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി നിർവ്വഹിച്ചു.ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി.ടി.വി ദാമോദരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മസ്കരി ഗ്രൂപ്പ് സി.ഇ.ഒ ഡോക്ടർ ശൈഖ അൽ മസ്കരി ,മാധ്യമ പ്രവർത്തക വെൽമ ബർട്ടൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി സന്ദീപ് കൗശിക് സാമൂഹ്യപ്രവർത്തക ശാന്തി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു. രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിന്റെ സമ്മാനദാനവും ഇന്ത്യൻ സ്ഥാനപതി നിർവ്വഹിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി. അബുദാബിയിലെ സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധിപ്പേർ പരിപാടിയുടെ ഭാഗമായി.