കൊച്ചി: കുസാറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് ചരിത്ര ജയം. സെനറ്റ് അംഗമായി അക്ഷയ് വിനോദാണ് വിജയിച്ചത്. എബിവിപി സ്ഥാനാർത്ഥിയായ അക്ഷയ് വിനോദ് 873 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ നേടി ഏറ്റവും കൂടുതൽ ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ നേടുന്ന സ്ഥാനാർത്ഥിയായി.
സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടത് ഉദ്യോഗസ്ഥരുടേയും അദ്ധ്യാപകരുടേയും ഇടപെടലിനെ തുടർന്ന് നോമിനേഷൻ തള്ളിയെങ്കിലും ഹൈക്കോടതി ഉത്തരവ് നേടിയായിരുന്നു അക്ഷയ് വിനോദ് മത്സരിച്ചത്.