കൊൽക്കത്ത : മമത ബാനർജിയ്ക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.തട്ടിപ്പുകാരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് മമത ബാനർജി.എന്നാൽ കുറ്റം ചെയ്തവരെയോ,അതിനു കൂട്ടുനിൽക്കുന്നവരെയോ താൻ വെറുതെ വിടില്ല.
അഴിമതിക്കാരനായ ഒരു ഉദ്യോസ്ഥനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തന്നെ ധർണ്ണയിരിക്കുന്നത് എന്തിനാണെന്നാണ് പാവപ്പെട്ട ജനങ്ങൾ ചോദിക്കുന്നത്. കുറ്റം ചെയ്തവരെയും,അവരെ സംരക്ഷിക്കുന്നവരെയും രാജ്യത്തിന്റെ ഈ കാവൽക്കാരൻ വെറുതെ വിടാൻ പോകുന്നില്ല,മോദി പറഞ്ഞു.ബംഗാളിൽ ഇപ്പോൾ ഉള്ളത് പിടിച്ചുപറിക്കാരുടെ സിൻഡിക്കേറ്റാണ്.
പൊതുജനങ്ങൾക്ക് എന്ന പേരിൽ സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന പല പദ്ധതികളുടെയും പ്രയോജനം അക്ഷരാർത്ഥത്തിൽ ലഭിക്കുന്നത് മധ്യവർത്തികളായ തൃണമൂൽ പ്രവർത്തകർക്കാണെന്നും മോദി പറഞ്ഞു.ബംഗാളിൽ ജയ്പാൽഗുരിയിൽ നടന്ന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.