ഇറ്റാഗനഗർ: കഴിഞ്ഞ നാല് വർഷത്തിനിടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വികസനത്തിനുള്ള ഫണ്ടിന് കുറവ് വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ വിമാനത്താവളവും റെയിൽപ്പാതകളും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.മുഴുവൻ വീടുകളിലും വൈദ്യുതിയെത്തിച്ച അരുണാചൽപ്രദേശ് സർക്കാരിനെ അഭിനന്ദിക്കുന്നു.
ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും ഭാഷയും നിലനിർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അരുണാചൽപ്രദേശിൽ ദൂരദർശന്റെ പുതിയ ചാനൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.