India

വയറുവേദനയ്ക്ക് ശസ്ത്രക്രിയ ചെയ്തു; ഡോക്ടര്‍ മറന്നു വെച്ച കൊടില്‍ നീക്കം ചെയ്യാന്‍ വീണ്ടും ശസ്ത്രക്രിയ

ഹൈദരാബാദ്: വയറുവേദനയ്ക്ക് ശസ്ത്രക്രിയ ചെയ്ത യുവതിയുടെ ഉദരത്തില്‍ മറന്നു വെച്ച കൊടില്‍ നീക്കം ചെയ്യാന്‍ വീണ്ടും ശസ്ത്രക്രിയ നടത്തി. ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവം. 33 കാരിയായ യുവതിയുടെ വയറ്റിലാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ചവണ ഡോക്ടര്‍ മറന്ന് വെച്ചത്.

ആശുപത്രിയില്‍ നിന്നും വന്ന ശേഷവും കലശലായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും ഡോക്ടറിനെ സമീപിക്കുകയായിരുന്നു. ആദ്യത്തെ ശസ്ത്രക്രിയ കഴിഞ്ഞ് 3 മാസത്തിന് ശേഷമാണ് ശസ്ത്രക്രിയയിലൂടെ ചവണ പുറത്തെടുത്തത്. എക്‌സ്‌റേ പരിശോധനയിലാണ് യുവതിയുടെ വയറ്റില്‍ ചവണ കണ്ടെത്തിയത്.
ഉടന്‍ അടിയന്തര ശസ്ത്രക്രിയ നടത്തി ഉപകരണം വയറ്റില്‍ നിന്നും നീക്കം ചെയ്തു. ശസ്ത്രക്രിയക്കിടെ ഗുരുതര പിഴവ് സംഭവിച്ച ഗ്യാസ്‌ട്രോഎന്‍ഡ്രോളജി വിഭാഗത്തിലെ സര്‍ജനെതിരെ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അികൃതര്‍ അറിയിച്ചു.

199 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close