കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ വെടിയേറ്റ് മരിച്ചു. കൃഷ്ണഗഞ്ച് എംഎൽഎ സത്യജിത്ത് ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് സരസ്വതി പൂജയ്ക്കിടെ വേദിയിൽ നിന്നും ഇറങ്ങുമ്പോഴായിരുന്നു അക്രമികൾ വെടിയുതിർത്തത്. അകര്മികൾ ഉടൻ രക്ഷപ്പെട്ടു.
വെടിയേറ്റ എംഎൽഎയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന രക്ഷിക്കാനായില്ല.
തൃണമൂൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.