India

ശാരദാ ചിട്ടിതട്ടിപ്പ്; കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ ഇന്നും ചോദ്യംചെയ്യും

കൊൽക്കത്ത: ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ ചോദ്യംചെയ്യുന്നത് ഇന്നും തുടരും. ഇന്നലെ ഷില്ലോംഗിലെ സിബിഐ ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ എട്ട് മണിക്കൂറോളം നീണ്ടിരുന്നു. രാവിലെ 11 ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി ഏഴരയോടെയാണ് അവസാനിച്ചത്. സിബിഐ ജോയിന്‍റ് ഡയറക്ടർ പങ്കജ് ശ്രീവാസ്‍തവയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

കഴിഞ്ഞ ദിവസം മുൻപ് രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ അദ്ദേഹത്തിന്‍റെ വസതിയിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. പിന്നീട് സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യാൻ സിബിഐയ്ക്ക് അനുമതി ലഭിച്ചത്.

തൃണമൂൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയ രാജ്യസഭാ എം പി കുനാൽ ഘോഷിനെയും സിബിഐ ഇന്ന് ഷില്ലോംഗിലേക്ക് വിളിപ്പിച്ചിട്ടുണ്ട്,

672 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close