വർക്കല: കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ സ്വദേശി ദർശന് പദ്ധതിയുടെ ഭാഗമായി ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ട് ഇന്ന് വർക്കലയിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും.
കേന്ദ്ര വിനോദ സഞ്ചാര വകുപ്പാണ് പദ്ധതി നടപ്പിലാക്കിയത്. 69.47 കോടി രൂപയാണ് ശിവഗിരി ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ടിനായി കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് ചെലവഴിച്ചത്.
സംസ്ഥാന സർക്കാരിനെ അറിയിക്കാതെയാണ് പദ്ധതി നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രസർക്കാർ മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും നൽകിയ കത്തുകൾ കഴിഞ്ഞ ദിവസം അൽഫോൺസ് കണ്ണന്താനം പുറത്തുവിട്ടിരുന്നു.