ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടു. രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരരിൽ നിന്ന് ആയുധങ്ങളും യുദ്ധസമാന സാഹചര്യത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി. ഏറ്റുമുട്ടൽ പൂർത്തിയായി. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. നാല് സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിന് പിന്നാലെ സൈന്യത്തിന് നേരെ കല്ലേറുമുണ്ടായി.