ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിലെ ഭൂമി കയ്യേറ്റത്തിനെതിരെ ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ അനധികൃത നിര്‍മ്മാണവും സ്റ്റേ മെമ്മോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞ നടപടിയും ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം.
റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നും നിയമവിരുദ്ധനിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നും 2010 ല്‍ ഹൈക്കോടതി ഉത്തരവുണ്ട്. ഈ സാഹചര്യത്തിലാണ് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.
അതേസമയം, മൂന്നാര്‍ പഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ എസ്. രാജേന്ദ്രന് എംഎല്‍എ തടഞ്ഞതും സബ്കളക്ടര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു. എംഎല്‍എ അധിക്ഷേപിച്ച കാര്യവും സബ്കളക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കും.