കൊച്ചി: മൂന്നാര്‍ പഞ്ചായത്തിലെ കൈയ്യേറ്റം സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് ദേവികുളം സബ്കളക്ടര്‍ രേണു രാജ് എജിക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് എജി പരിശോധിച്ച ശേഷം ഹൈക്കോടതിക്ക് സമര്‍പ്പിക്കും.
മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ അനധികൃത നിര്‍മ്മാണവും സ്റ്റേ മെമ്മോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞ നടപടിയും റിപ്പോര്‍ട്ടിലുണ്ട്. എസ് രാജേന്ദ്രന്റെ അറിവോടെയാണ് അനധികൃത നിര്‍മ്മാണം നടന്നത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നും നിയമവിരുദ്ധനിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നും 2010 ല്‍ ഹൈക്കോടതി ഉത്തരവുണ്ട്. ഇത് ലംഘിച്ച സാഹചര്യത്തില്‍ ഇതൊരു കോടതിയലക്ഷ്യ നടപടിയായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. .
അതേസമയം, തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച കാര്യം സബ്കളക്ടര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ല.