പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ്. നാളെ നട തുറക്കാനിരിക്കെയാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ന് രാത്രി മുതൽ 17 ന് രാത്രിവരെ നിരോധനാജ്ഞ വേണമെന്നാണ് ആവശ്യം.
മണ്ഡല മകരവിളക്ക് പൂജകൾക്ക് നടതുറന്നപ്പോഴും ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സന്നിധാനം, പമ്പ, നിലയക്ക്ൽ, ഇലവുങ്കൽ അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ച് സന്നിധാനത്ത് നാമം ജപിച്ച നിരവധി അയ്യപ്പ ഭക്തരെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിരവധി ആളുകൾ ഇപ്പോഴും ജയിലിനുള്ളിലാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ അടക്കമുള്ളവരെയും അറസ്റ്റ് ചെയ്തിരുന്നു.