മധ്യപൂർവ്വേഷ്യയിലെ പണമിടപാട് ബ്രാൻഡുകളിൽ ബ്ലോക്ക് ചെയിൻ അധിഷ്ഠിത സേവനങ്ങൾ നടപ്പാക്കുന്ന ആദ്യ ബ്രാൻഡുകൾ എന്ന ചരിത്രപരമായ ഖ്യാതിക്ക് യു.എ.ഇ.എക്സ്ചേഞ്ചും യൂനിമണിയും അർഹരാവുന്നു. ലോകപ്രശസ്ത ഫിനാബ്ലർ നെറ്റ്വർക്കിലെ പ്രമുഖ ബ്രാൻഡുകളായ യു.എ.ഇ.എക്സ്ചേഞ്ചും യൂനിമണിയും ക്രോസ് ബോർഡർ ഇടപാടുകൾക്കായി റിപ്പിൾനെറ്റ് വഴി ബ്ലോക്ക് ചെയിൻ ശൃംഖലയിലേക്ക് പ്രവേശിക്കുന്നതോടെ അതിർത്തികൾക്കപ്പുറമിപ്പുറം അതിവേഗത്തിൽ തടസ്സങ്ങളില്ലാതെ തത്സമയം പണമിടപാടുകൾ നടത്താൻ സാധിക്കും. തായ്ലാൻഡിലേക്കാണ് ആദ്യമായി ഇപ്രകാരമുള്ള അന്താരാഷ്ട്ര ഇടപാടുകൾ ആരംഭിക്കുന്നത്.തുടർന്ന് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.യു.എ.ഇ.എക്സ്ചേഞ്ച് – യൂനിമണി ബ്രാൻഡുകൾക്കു പുറമെ ട്രാവലെക്സ്, എക്സ്പ്രസ് മണി, റെമിറ്റ് ടു ഇൻഡ്യ, ഡിറ്റോ ബാങ്ക്, സ്വിച് തുടങ്ങിയ ബ്രാൻഡുകളും ഫിനാബ്ലർ നെറ്റ്വർക്കിന്റെ കീഴിലുണ്ട്. ബ്ലോക്ക് ചെയിൻ സങ്കേതം തങ്ങളുടെ എല്ലാ ബ്രാൻഡുകളിലും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ്.