Kuwait

കുവൈറ്റില്‍ ഉത്സവ അന്തരീക്ഷം സൃഷ്ടിച്ചു ചെട്ടികുളങ്ങര കുംഭഭരണി

വൈറ്റ് സിറ്റി : ചെട്ടികുളങ്ങര അമ്മ പ്രവാസിസേവാ സമിതി കുവൈറ്റ് സംഘടിപ്പിച്ച ഭരണി കാഴ്ചകള്‍ 2019 ഉത്സവഅന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ആയിരകണക്കിന് ആളുകള്‍ക്ക് ദൃശ്യ ശ്രവ്യ അനുഭവമായി. ചടങ്ങുകള്‍ നാമസങ്കീര്‍ത്തനത്തിന്റെ കോകിലം പ്രശാന്ത് വര്‍മ്മ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ശാന്ത മറിയം മുഖ്യ അതിഥി ആയ ചടങ്ങില്‍ സംഘടനപ്രസിഡന്റ് മുരളീധരന്‍ അധ്യക്ഷത വഹിച്ചു.
നൂറുകണക്കിന് താലപ്പൊലിയും,വാദ്യമേളങ്ങളുമായി ആനയിച്ച കെട്ടുകാഴ്ച അക്ഷരാര്‍ത്ഥത്തില്‍ കുവൈറ്റിനെ മറ്റൊരു ചെട്ടികുളങ്ങര ആക്കി മാറ്റുക ആയിരുന്നു. തുടര്‍ന്ന് നാമസങ്കീര്‍ത്തനകോകിലം പ്രശാന്ത് വര്‍മയും സംഘവും അവതരിപ്പിച്ച മാനസ ജപലഹരി ആയിരകണക്കിന് ഭക്ത ജനങള്‍ക്ക് വേറിട്ട അനുഭവമായി സുശാന്തും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം ഭക്ത ജനങ്ങളുടെ കാതുകള്‍ക്ക് ഇമ്പമേകി.
ഓണാട്ടുകരയുടെ ജയവിജയന്‍മാരായ പ്രമോദ് ശൈലനന്ദിനി, പ്രദീപ് ശൈലനന്ദിനി, സംഘടനയുടെ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ബിനോയ്ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍സെക്രട്ടറി ആകാശ് ഹേമന് സ്വാഗതംപറഞ്ഞ ചടങ്ങില്‍ സംഘടനയുടെ ട്രഷറര്‍ സജി ഗോവിന്ദ് നന്ദിയും രേഖപ്പെടുത്തി.

ഭരണി കാഴ്ചകള്‍ 2019 ന്റെ സുവനീയര്‍ സംഘടനയുടെ ഉപദേശകസമിതി അംഗം അനൂപ്, സ്‌കേന്റാ ലോജിസ്റ്റിക്‌സ് ജനറല്‍ മാനേജര്‍ ഹരി ബാലരാമപുരത്തിന് നല്‍കി പ്രകാശനം ചെയ്തു. സംഘടനയുടെ ആദരവ് പ്രശാന്ത് വര്‍മ്മക്കു ജയപാലന്‍ നായര്‍ പൊന്നാട അണിയിച്ചു നല്‍കുകയും പ്രമോദ്, പ്രദീപ് എന്നിവര്‍ക്ക് രാജേഷും, കിഷോറും പൊന്നാട അണിയിക്കുകയും ചെയ്തു. ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ശാന്ത മറിയത്തിനു ജോയിന്റ് ട്രഷറര്‍ ശ്രീ രഞ്ജിത് പൊന്നാട അണിയിച്ചു ആദരിച്ചു. തുടര്‍ന്ന് ഭാരതാഞ്ജലി ഡാന്‍സ് സ്‌കൂള്‍, ചിലമ്പൊലി സ്‌കൂള്‍ ഓഫ്ഡാന്‍സ് എന്നിവര്‍  അവതരിപ്പിച്ച ചെട്ടികുളങ്ങര അമ്മയെ പ്രകീര്‍ത്തിച്ചുള്ള നൃത്യ നൃത്തങ്ങള്‍ ഏവരിലും ഹൃദ്യമായ അനുഭവം ഉളവാക്കി.
രോഹിത് ശ്യാം, വിനായക വര്‍മ്മ, ബാലകൃഷ്ണന്‍ എന്നിവരുടെ ഭക്തിഗാനങ്ങള്‍ ചടങ്ങുകള്‍ക്ക് മിഴിവേകി. ശ്രീഭദ്ര കുത്തിയോട്ട സമിതിയിലെ കലാകാരന്മാര്‍ക്കൊപ്പം ഓണാട്ടുകരയുടെ ജയവിജയന്മാരായ പ്രമോദിന്റെയും പ്രദീപിന്റെയും കുത്തിയോട്ട പാട്ടിന്റെ ശബ്ദമാധുര്യവും കൂടി ആയപ്പോള്‍ ഭക്ത ജനങ്ങള്‍ ചെട്ടികുളങ്ങരയില്‍ എത്തിച്ചേര്‍ന്ന അനുഭൂതിയാണ് ഉണ്ടായത്. നൂറു കണക്കിന് അംഗനമാരുടെതാലപ്പൊലിയുടെ സാന്നിധ്യത്തില്‍ ദീപാരാധനയും നടത്തി. 5500ല്‍ അധികം ഭക്തജനങ്ങള്‍ക്ക് അമ്മയുടെ ഇഷ്ട വഴിപാടായ കഞ്ഞിയും, അസ്ത്രവും, മുതിരപ്പുഴുക്കും, അവിലും, ഉണ്ണിയപ്പവും, ഇല അടയും, കടുമാങ്ങയും, പപ്പടവും, പഴവും അടങ്ങിയ കഞ്ഞി സദ്യ നല്‍കുകയുണ്ടായി. സംഘടനയുടെ ഭാരവാഹികള്‍  കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാകലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും സംഘടനയുടെ പേരില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. കലാപരിപാടികള്‍ അരങ്ങേറിയ വേദിയെ ജിഷയും, സിന്ധുവും നിയന്ത്രിച്ചു.

4 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close