കുവൈറ്റ് സിറ്റി : തനിമ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിസമൃതിസന്ധ്യ സംഘടിപ്പിച്ചു. ഗാന്ധിസത്തിന്റെ പ്രസക്തി പുതുതലമുറക്ക് പകര്‍ന്ന് നല്‍കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ കുവൈറ്റിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ ദേശഭക്തി ഭജനും നടന്നു. ഷൈജു പള്ളിപ്പുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിനോയ് വര്‍ഗ്ഗീസ്, രഘുനാഥന്‍നായര്‍, യുണൈറ്റഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ അജിത്കുമാര്‍, പ്രവാസിബോര്ഡംഗം എന്‍.അജിത്കുമാര്‍, ചെസ്സില്രാമപുരം, തോമസ് മാത്യു കടവില്‍, ബാബുജി ബത്തേരി, ഷാജി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.