തിരുവനന്തപുരം: പാഴായിപ്പോയ 1000 ദിനങ്ങള്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് ക്യാമ്പയിന്. സര്‍ക്കാരിന്റെ സമീപനം കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ആരോപിച്ചാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.
യുഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. യുഡിഎഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഈ മാസം 18ന് നടത്താനും യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സമ്മേളനം സംഘടിപ്പിക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു. ഷുക്കൂര്‍ വധക്കേസില്‍ കുറ്റാരോപിതരായ പി.ജയരാജനെയും ടിവി രാജേഷ് എംഎല്‍എയെയും അറസ്റ്റ് ചെയ്യണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.