കോട്ടയം: കെവിന് കൊലകേസില്‍ ഇന്ന് പ്രാഥമികവാദം തുടങ്ങും. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താനുള്ള വാദമാണ് ഇന്ന് നടക്കുക. ദുരഭിമാനകൊലയുടെ വിഭാഗത്തില്‍പ്പെടുത്തിയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടത്തുന്നത്. ദുരഭിമാനക്കൊലയുടെ പരിധിയില്‍ വരുമ്പോള്‍ 6 മാസത്തിനകം വിധി പറയുമെന്നതാണ് പ്രത്യേകത.
ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ കെവിന്റെ മരണം ദുരഭിമാനക്കൊല തന്നെയെന്ന് പ്രോസിക്യൂഷന് വാദം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചിരുന്നു. പൊലീസും പ്രോസിക്യൂഷനും കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് വാദിച്ചിരുന്നു
നീനുവിന്റെ സഹോദരന് കേസിലെ ഒന്നാം പ്രതി സാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ്, അഞ്ചാം പ്രതി നീനുവിന്റെ പിതാവ് ചാക്കോ,ഏഴാം പ്രതി ഷെഫിന്, പത്താം പ്രതി വിഷ്ണു എന്നിവര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. മറ്റ് പ്രതികളെ വിട്ടയച്ചു.